Kerala
രാജ്യസഭാ സീറ്റ് ആവശ്യപ്പെടാനൊരുങ്ങി ജോസ് കെ മാണി; സിപിഐ യുടെ സീറ്റ് സിപിഐക്ക് തന്നെയെന്ന് ബിനോയ് വിശ്വം
യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഒരു രാജ്യസഭാ സീറ്റ് ഉണ്ടായിരുന്നു
കോട്ടയം | സംസ്ഥാനത്ത് ഒഴിവുവരുന്ന മൂന്ന് രാജ്യസഭകളിലൊന്ന് വേണമെന്ന ആവശ്യവുമായി ജോസ് കെ മാണി. വിജയ സാധ്യതയുള്ള ഒരു സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. സീറ്റിന് വേണ്ടി ശക്തമായി വാദിക്കാന്‍ കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.
യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയപ്പോള്‍ പാര്‍ട്ടിക്ക് ഒരു രാജ്യസഭാ സീറ്റ് ഉണ്ടായിരുന്നു. ഇത് തുടര്‍ന്നും വേണമെന്നതാണ് ആവശ്യം.
എന്നാല്‍ സിപിഐയുടെ സീറ്റ് സിപിഐക്ക് തന്നെ എന്ന് ബിനോയ് വിശ്വവം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും കേരള കോണ്‍ഗ്രസ് എം സുഹൃത്തുക്കളാണാണെന്നും എല്‍ഡിഎഫിന് ഒരു സംസ്‌കാരം ഉണ്ടെന്നും കൂടി ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യത്തില്‍ രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിനും ഒരു സീറ്റല്‍ യുഡിഎഫിനും വിജയിക്കാനാകും. വിജയസാധ്യതയുള്ള ഒരു സീറ്റില്‍ സിപിഐഎം മത്സരിക്കും. മറ്റേ സീറ്റില്‍ സിപിഐ ആയിരിക്കുമെന്നാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്. യുഡിഎഫിന്റെ വിജയസാധ്യതയുള്ള സീറ്റില്‍ മുസ്ലിം ലീഗ് മത്സരിക്കുമെന്ന് നേരത്തെ ധാരണയായിട്ടുണ്ട്.