Congress Groupism
നേതൃത്വത്തെ തള്ളി ജോസഫ് വാഴക്കന്‍; ഗ്രൂപ്പുകള്‍ക്കെതിരെ ആര്‍ ചന്ദ്രശേഖരന്‍
നിലവിലെ രീതി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലന്നാണ് ജോസഫ് വാഴക്കന്‍ പ്രതികരിച്ചത്. ഒന്നര മാസത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് നിലവില്‍ ഡി സി സി അധ്യക്ഷന്മാരെ തീരുമാനിച്ചതെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു

തിരുവനന്തപുരം | ഡി സി സി അധ്യക്ഷ പുനസംഘടനയില്‍ പ്രതികരണവുമായി കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്ത്. പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് ജോസഫ് വാഴയ്ക്കന്‍ രംഗത്തെത്തിയപ്പോള്‍ ഗ്രൂപ്പുളെ തള്ളി ഐ എന്‍ ടി യു സി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍. നിലവിലെ രീതി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലന്നാണ് ജോസഫ് വാഴക്കന്‍ പ്രതികരിച്ചത്. ഡിസിസി പുനസംഘടനയില്‍ യാതൊരു കൂടിയാലോചനയും നടന്നിട്ടില്ലെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഇരുട്ടില്‍ നിര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ സംസാരിക്കുന്നത് ശരിയല്ല എന്നായിരുന്നു ആര്‍ ചന്ദ്രശേഖരന്‍ പ്രതികരിച്ചത്. നവോത്ഥാന ഡി സി സി പ്രസിഡന്റുമാര്‍ എന്നതിനെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. ഒന്നര മാസത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് നിലവില്‍ ഡി സി സി അധ്യക്ഷന്മാരെ തീരുമാനിച്ചതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
പരസ്യ പ്രതികരണം നടത്തിയവര്‍ക്ക് എതിരെ സസ്‌പെന്‍ഡ് ചെയതതിനേയും ആര്‍ ചന്ദ്രശേഖരന്‍ അനുകൂലിച്ചു. ശക്തമായ നടപടിയെടുത്തത് ഉചിതമായെന്നും അദ്ദേഹം പറഞ്ഞു.