ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. രാവിലെ ഒമ്പതോടെയാണ് ലക്‌നോ ജില്ലാ ജയിലില്‍ നിന്ന് അദ്ദേഹം പുറത്തുവന്നത്. 28 മാസത്തിന് ശേഷമാണ് മോചനം.
യു പിയിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ 2020 ഒക്ടോബറിലാണ് സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്. പിന്നീട് യു എ പി എ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചു.
വീഡിയോ കാണാം
---- facebook comment plugin here -----