Connect with us

National

ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

ദൈനിക് ജാഗരണ്‍ പത്രത്തിന്റെ കറസ്‌പോണ്ടന്റ് വിമല്‍ കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

പട്‌ന| ബിഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ കറസ്‌പോണ്ടന്റ് വിമല്‍ കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടില്‍കയറി വിമല്‍ കുമാറിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്.

അജ്ഞാതര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി വിമല്‍ കുമാറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് വലിയ സംഘര്‍ഷം ഉണ്ടായി. പോലീസ് സൂപ്രണ്ടും എം.പിയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

 

 

Latest