Connect with us

Kerala

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നാളെ ജയില്‍ മോചിതനാകും

മോചനത്തിനുള്ള മറ്റു നടപടികള്‍ പൂര്‍ത്തിയായതായാണ് വിവരം.

Published

|

Last Updated

ന്യൂഡല്‍ഹി| ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നാളെ ജയില്‍ മോചിതനാകും. റിലീസിങ് ഓര്‍ഡര്‍ കോടതി ജയിലേക്ക് അയച്ചിട്ടുണ്ട്. മോചനത്തിനുള്ള മറ്റു നടപടികള്‍ പൂര്‍ത്തിയായതായാണ് വിവരം. ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യു എ പി എ കേസില്‍ സുപ്രീംകോടതിയും, ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനാകാന്‍ സാധിക്കുന്നത്.

യുപി പൊലീസിന്റെ കേസില്‍ വെരിഫിക്കേഷന്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇ ഡി കേസിലും വെരിഫിക്കേഷന്‍ പൂര്‍ത്തിയായതോടെയാണ് ജയില്‍ മോചനം സാധ്യമാകുന്നത്. അവസാന ഘട്ട നടപടികള്‍ പൂര്‍ത്തിയാതോടെ കോടതി റിലീസിങ് ഓര്‍ഡര്‍ ലക്‌നോ ജയിലിലേക്ക് അയച്ചു. ഇതോടെ സിദ്ദിഖ് കാപ്പന് നാളെ ജയില്‍ മോചിതനാകാന്‍ കഴിയും.

 

Latest