National
യോഗിക്കെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകന് ഒരു ലക്ഷം രൂപ പിഴ
നേരത്തെ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ കേസില്‍ വീണ്ടും ഹര്‍ജിയുമായി എത്തിയതിനാലാണ് ഹൈക്കോടതി ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത
ഗോരഖ്പൂര്‍| ഗോരഖ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകന് ഒരു ലക്ഷം രൂപ പിഴ. അലഹബാദ് ഹൈക്കോടതിയാണ് പിഴ ചുമത്തയത്.
2007 ജനുവരി 27-ന് ഗോരഖ്പൂരില്‍ മുഹറം ഘോഷയാത്രയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. യുവാവിന്റെ മരണത്തിന് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്ന് ബിജെപിയുടെ പ്രാദേശിക എംപിയായിരുന്ന യോഗി ആദിത്യനാഥ് തുടരെ പ്രസംഗങ്ങള്‍ നടത്തിയെന്നും അതിന്റെ വീഡിയോകള്‍ തന്റെ പക്കലുണ്ടെന്നും ആരോപിച്ച് പര്‍വേസ് പര്‍വാസാണ് യോഗിക്കെതിരെ പരാതി നല്‍കിയത്.
എന്നാല്‍ നേരത്തെ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ കേസില്‍ വീണ്ടും ഹര്‍ജിയുമായി എത്തിയത് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. ഒപ്പം 2007 മുതല്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊക്കെ കേസ് നടത്തുന്ന മാധ്യമപ്രവര്‍ത്തകന് ഒരു ലക്ഷം രൂപ വലിയ തുകയല്ലെന്നും കോടതി പറഞ്ഞു.