Connect with us

Business

ജോയ് ആലുക്കാസ് 'ഹാപ്പി ഡയമണ്ട്സ്' പ്രൊമോഷന്‍ പ്രഖ്യാപിച്ചു ഡയമണ്ട് എക്സ്ചേഞ്ചില്‍ 100 % മൂല്യം ഉറപ്പുനല്‍കുന്നു

ഡയമണ്ട് എക്സ്ചേഞ്ചില്‍ 100 ശതമാനം മൂല്യം ഉറപ്പുനല്‍കുന്നു

Published

|

Last Updated

ദുബൈ/യുഎഇ | ലോകപ്രശസ്ത ജ്വല്ലറി ബ്രാന്‍ഡായ ജോയ് ആലുക്കാസ് അതുല്യമായ ഡിസൈനുകളും ഉയര്‍ന്ന മൂല്യവും കൊണ്ട് ഗുണമേന്മയ്ക്കും ഉപഭോക്തൃ സംതൃപ്തിക്കും പ്രതിബദ്ധതയ്ക്കും പേരുകേട്ട ബ്രാന്‍ഡാണ്. ജനപ്രിയമായ ഡയമണ്ട് ശ്രേണിയിലെ എവരി ഡേ ഡയമണ്ട്സ് കളക്ഷനില്‍ ജോയ് ആലുക്കാസ് ‘ഹാപ്പി ഡയമണ്ട്സ്’ എന്ന പേരില്‍ പരിമിതകാല ഓഫര്‍ പ്രഖ്യാപിച്ചു. ഈ ഓഫര്‍ ഡയമണ്ട് പ്രേമികള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഹാപ്പി ഡയമണ്ട്സ് ആഭരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാനുള്ള അവസരമൊരുക്കുന്നു. ഒപ്പം മികച്ച ആനുകൂല്യങ്ങളും സൗജന്യ സമ്മാന വൗച്ചറുകളും നേടാനും സാധിക്കും.

ഉത്സവ സീസണിന്റെ ആരംഭത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ജ്വല്ലറി ഷോപ്പിങ് ബജറ്റില്‍ അതിശയിപ്പിക്കുന്ന വിലകളോടെ കൂടുതല്‍ പ്രയോജനം ലഭ്യമാക്കാനുളള അവസരമാണ് ഈ പ്രമോഷനിലൂടെ ആസൂത്രണം ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനും അവരുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാനും ഏറ്റവും അനുയോജ്യമായ ശേഖരമാണ് ജോയ് ആലുക്കാസ് ഹാപ്പി ഡയമണ്ട്സ് ശേഖരം.

പ്രമോഷന്‍ സമയത്ത് നടത്തുന്ന എല്ലാ പര്‍ച്ചേസുകള്‍ക്കും ഡയമണ്ട് എക്സ്ചേഞ്ച് സ്‌കീമിലെ 100 ശതമാനം മൂല്യം ഉറപ്പുനല്‍കുന്നു. അതിനാല്‍, ഉപഭോക്താക്കള്‍ക്ക് ഭാവിയില്‍ ജോയ് ആലുക്കാസ് ഷോറൂമില്‍ നിന്ന് അവര്‍ വാങ്ങിയ വജ്രങ്ങള്‍ ആദ്യം നല്‍കിയ തുകയുടെ മുഴുവന്‍ മൂല്യവും തങ്ങള്‍ക്ക് ലഭിക്കുമെന്ന ഉറപ്പോടെ കൈമാറ്റം ചെയ്യാനാവും. പ്രമോഷന്‍ സമയത്ത് ഉപഭോക്താക്കള്‍ക്ക് പഴയ സ്വര്‍ണ വിനിമയ സ്‌കീമിലെ 100 ശതമാനം മൂല്യവും ഉറപ്പാക്കാം.

‘ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഹാപ്പി ഡയമണ്ട്സ് പ്രമോഷന്‍ ഒരു മികച്ച അവസരമാണ്. പ്രമോഷന്‍ സമയത്ത് മുഴുവന്‍ ഹാപ്പി ഡയമണ്ട്സ് ശേഖരവും എക്കാലത്തെയും കുറഞ്ഞ വിലയില്‍ ലഭ്യമാണെന്നും ഓഫറിനെക്കുറിച്ച് സംസാരിച്ച ജോയ് ആലുക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. കൂടാതെ, ഡയമണ്ട് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഉറപ്പായ 100 ശതമാനം മൂല്യം ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് അവരിഷ്ടപ്പെടുന്ന വജ്രാഭരണത്തിന്റെ മനോഹാരിത സ്വന്തമാക്കാനും, ഒപ്പം വജ്രങ്ങളുടെ മൂല്യം ഉറപ്പുവരുത്താനും സാധിക്കുന്നു.

പഴയ സ്വര്‍ണത്തിന്റെ എക്സ്ചേഞ്ചില്‍ 100 ശതമാനം മൂല്യം ലഭിക്കുന്നതിലൂടെ ഏറ്റവും പുതിയ ശേഖരങ്ങളില്‍ നിന്ന് മികച്ച ലാഭത്തോടെ കൂടുതല്‍ ആഭരണങ്ങള്‍ വാങ്ങുന്നതിനും ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുന്നു. ഈ ആവേശകരമായ ഓഫര്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാ വജ്ര, സ്വര്‍ണാഭരണ പ്രേമികളെയും ക്ഷണിക്കുന്നതായും ജോണ്‍ പോള്‍ ആലുക്കാസ് കൂട്ടിച്ചേര്‍ത്തു.

2023 സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ ജി സി സി മേഖലയിലുടനീളമുള്ള എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ഹാപ്പി ഡയമണ്ട്സ് പ്രമോഷന്‍ ലഭ്യമാണ്.

 

Latest