Connect with us

Kozhikode

ജോയ് ആലുക്കാസ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ മർകസിൽ സന്ദർശിച്ചു

വിദ്യാഭ്യാസ പദ്ധതികളിൽ സഹകരിച്ചു പ്രവർത്തിക്കും

Published

|

Last Updated

കോഴിക്കോട് | ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. മർകസ് കാമിൽ ഇജ്‌തിമയിൽ നടന്ന സ്വീകരണ പരിപാടിയിൽ ആലുക്കാസ് ഫൗണ്ടേഷനും ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷനും ചേർന്ന് വിദ്യാഭ്യാസ- സാമൂഹിക പുരോഗതിക്ക് ആവശ്യമായ വിവിധ പദ്ധതികളിൽ സഹകരിച്ചു പ്രവർത്തിക്കാൻ ധാരണയായി.

രാവിലെ 11 മണിക്ക് മർകസിലെത്തിയ ജോയ് ആലുക്കാസ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി സൗഹൃദ സംഭാഷണം നടത്തുകയും വിദ്യാർത്ഥികളുമായി സംസാരിക്കുകയും ചെയ്തു. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

മർകസ് അസോ. ഡയറക്ടർ. എഡ്യൂക്കേഷൻ, ഉനൈസ് കൽപകഞ്ചേരി സ്വാഗതവും മർകസ് നോളേജ് സിറ്റി സി എ ഓ അഡ്വ. തൻവീർ ഉമർ നന്ദിയും പറഞ്ഞു. മർകസ് ഡയറക്ടർ ഇൻ ചാർജ് ബാദുഷ സഖാഫി, സി എ ഓ റഷീദ് സഖാഫി, പി ആർ ഡി ജോയിൻ്റ് ഡയറക്ടർ കെ കെ ഷമീം, ജലീൽ മാട്ടൂൽ, സംബന്ധിച്ചു.