Connect with us

National

ജെപി നദ്ദ അഞ്ചു ബാഗുകളില്‍ പണം കൊണ്ടുവന്നു; ആരോപണവുമായി തേജസ്വി യാദവ്

വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനാണ് നദ്ദ പണം എത്തിച്ചതെന്ന് തേജസ്വി ആരോപിച്ചു.

Published

|

Last Updated

പട്ന|ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പിന് മുമ്പായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കുറേ ബാഗുകളില്‍ പണം കൊണ്ടുവന്നെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനാണ് നദ്ദ പണവുമായി വന്നതെന്ന് തേജസ്വി യാദവ് ആരോപിച്ചു.

ഡല്‍ഹിയില്‍ നിന്നും അഞ്ച് ബാഗുകളില്‍ പണവുമായാണ് നദ്ദ വന്നതെന്നാണ് അറിയാന്‍ സാധിച്ചത്. തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ അത് വിതരണം ചെയ്തുവെന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. താന്‍ നുണ പറയുകയല്ല. അന്വേഷണ ഏജന്‍സികളെല്ലാം ബിജെപിയെ പരസ്യമായി സഹായിക്കുകയാണെന്നും തേജസ്വി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

 

 

Latest