Connect with us

National

ആശ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് ഏപ്പോള്‍ വര്‍ധിപ്പിക്കുമെന്നു പറയാതെ ജെ പി നദ്ദ

കേന്ദ്രം 637 കോടി രൂപ തടഞ്ഞു വച്ചിരിക്കുകയാണെന്ന് സ ിപി എം എം പി വി ശിവദാസന്‍ പാര്‍ലിമെന്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് എപ്പോള്‍ വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കാതെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. സമയബന്ധിതമായി വര്‍ധന പരിഗണിക്കുമെന്നും, മോദിയുടെ ഭരണകാലത്ത് ഇന്‍സെന്റീവില്‍ നല്ല വര്‍ധന വരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ജെപി നദ്ദ മറുപടി നല്‍കി.

ആയുഷ് മാന്‍ ഭരാത്, ജീവന്‍ ജ്യോതി പദ്ധതികളില്‍ ആശമാരെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതികളുടെ പ്രയോജനം കിട്ടുമെന്നും നദ്ദ വ്യക്തമാക്കി. ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുമ്പോഴും കേന്ദ്രം ആശാ വര്‍ക്കര്‍മാരെ തഴയുകയാണെന്നും കേന്ദ്രം നിശ്ചയിച്ച പ്രകാരം കേരളം ആരോഗ്യ കേന്ദ്രങ്ങളെ കോബ്രാന്‍ഡിംഗ് നടത്തിയില്ല എന്നതിന്റെ പേരില്‍ കേന്ദ്രം 637 കോടി രൂപ തടഞ്ഞു വച്ചിരിക്കുകയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സി പി എം എം പി വി ശിവദാസന്‍ ചൂണ്ടിക്കാട്ടി.

 

Latest