Connect with us

Kuwait

കുവൈത്തിലെ കോടതികളിലേക്ക് ഈജിപ്തില്‍ നിന്നുള്ള ജഡ്ജിമാരെ നിയമിക്കുന്നു

അപ്പീല്‍ കോടതിയിലെ 26 പദവികളിലുള്‍പ്പെടെയാണ് നിയമനം.

Published

|

Last Updated

കുവൈത്ത് സിറ്റി  | കുവൈത്തിലെ വിവിധ കോടതികളിലായി ഈജിപ്തില്‍ നിന്നുള്ള 96 ജഡ്ജിമാരെ നിയമിക്കുന്നതായി റിപോര്‍ട്ട്. കുവൈത്ത് നീതിന്യായ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ വസ്മി ഈജിപ്ത് മന്ത്രി ഉമര്‍ മാര്‍വാനിയുമായി നേരത്തെ ഇത് സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ മാസം നാലിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതിന് അംഗീകാരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

അപ്പീല്‍ കോടതിയിലെ 26 പദവികളിലുള്‍പ്പെടെയാണ് നിയമനം. കുവൈത്ത് പൗരന്മാരില്‍ നിന്നുള്ള ജഡ്ജിമാരുടെ ദൗര്‍ലഭ്യം കാരണമാണ് വിദേശികളെ ജഡ്ജിമാരായി നിയമിക്കുന്നത്.

സ്വദേശികളുടെ ലഭ്യത അനുസരിച്ച് ക്രമേണ ഈ പദവികള്‍ പൂര്‍ണമായും സ്വദേശിവത്കരിക്കുമെന്നാണ് കരുതപ്പെടുന്നത്.

 

Latest