Kerala
വിസ്മയ കേസിലെ വിധി സ്ത്രീധനത്തിനെതിരായ ശക്തമായ താക്കീത്: വനിതാ കമ്മിഷന്‍
.അന്യന്റെ വിയര്‍പ്പ് ഊറ്റി അത് സ്ത്രീധനമായി വാങ്ങി കൊണ്ട് സുഖലോലുപരായി ജീവിതം നയിക്കാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്കുള്ള ശക്തമായ പാഠമാകണം ഈ വിധിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ
തിരുവനന്തപുരം | സ്ത്രീധനത്തിനെതിരായ ശക്തമായ താക്കീതാണ് വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാരിന് ലഭിച്ച ശിക്ഷാ വിധിയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. വിവാഹകമ്പോളത്തിലെ വില്‍പ്പന ചരക്കാണ് സ്ത്രീ എന്ന കാഴ്ചപ്പാടിനുള്ള താക്കീതാണിത്. ഉചിതമായ വിധിയാണിതെന്നും പി സതീദേവി മാധ്യമങ്ങളോട് പ്രതികരിച്ചു.അന്യന്റെ വിയര്‍പ്പ് ഊറ്റി അത് സ്ത്രീധനമായി വാങ്ങി കൊണ്ട് സുഖലോലുപരായി ജീവിതം നയിക്കാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്കുള്ള ശക്തമായ പാഠമാകണം ഈ വിധിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രതികരിച്ചു.
നമ്മുടെ പെണ്‍കുട്ടികളെ ബാധ്യതയായി കണ്ട് ആരുടേയെങ്കിലും തലയില്‍ വെച്ചുകെട്ടേണ്ടവരല്ല. സമഭാവനയുടെ അന്തരീക്ഷം കുടുംബത്തില്‍നിന്നും ഉണ്ടാവണെന്നും അവര്‍ പറഞ്ഞു.പ്രതി കിരണ്‍കുമാറിന് പത്ത് വര്‍ഷം കഠിന തടവ് വിധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ.