KM SHAJI
വിജിലൻസ് പിടിച്ചെടുത്ത പണം വിട്ടുകിട്ടാൻ കെ എം ഷാജി സമർപ്പിച്ച ഹരജിയിൽ നവംബർ ഒന്നിന് വിധി
ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടികൂടിയ 47.35 ലക്ഷം രൂപ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഹരജി.
കോഴിക്കോട് | മുസ്‌ലിം ലീഗ് നേതാവും മുൻ എം എൽ എയുമായ കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് പിടികൂടിയ തുക വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹരജിയില്‍ വിജിലന്‍സ് പ്രത്യേക ജഡ്ജ് ടി മധുസൂദനന്‍ നവംബര്‍ ഒന്നിന് വിധി പറയും. ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടികൂടിയ 47.35 ലക്ഷം രൂപ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഹരജിയില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
ഷാജി തിരഞ്ഞെടുപ്പ് കമ്മീഷനിൽ കാണിച്ചത് ചെറിയ തുകയാണെന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ അഡ്വ. വി കെ ശൈലജന്‍ വാദിച്ചു. പിടികൂടിയ തുക അതിന്റെ പരിധിയില്‍ പെടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ പ്രകാരം ആറ് ലക്ഷത്തിലേറെ രൂപ മാത്രമേ ഷാജി ചെലവഴിച്ചതായി കാണിക്കുന്നുള്ളൂ.
പിടികൂടിയയത്ര പണം കണക്കില്‍ തന്നെ വരുന്നില്ലെന്നും അദ്ദേഹം വാദിച്ചു. പണം കണ്ടെടുത്ത സ്ഥലം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഓഫീസാണെന്നാണ് ഷാജിയുടെ അഭിഭാഷകന്‍ അഡ്വ. എം ശഹീര്‍ സിംഗ് വാദിച്ചത്.