Connect with us

narcotic case

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

മുംബൈയിലെ എന്‍ ഡി പി എസ് സെഷന്‍സ് കോടതിയാണ് വിധി പറയുക

Published

|

Last Updated

മുംബൈ | ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ഉച്ചയോടെ മുംബൈയിലെ എന്‍ ഡി പി എസ് സെഷന്‍സ് കോടതിയാണ് വിധി പറയുക. ആര്യന്‍ ഖാനില്‍ നിന്നും മഴക്ക് മരുന്ന് കണ്ടെടുത്തിട്ടില്ലെന്നും ഇതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എന്‍ സി ബിയും വാദിച്ചു.

ഈ മാസം മൂന്നാം തീയതി അറസ്റ്റിലായ ആര്യന്‍ ഖാന്‍ നിലവില്‍ ആര്‍തര്‍ റോഡ് ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇനി തെറ്റ് ചെയ്യില്ലെന്നും പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ജയിലില്‍ നടന്ന കൗണ്‍സിലിങ്ങിനിടെ പറഞ്ഞതായി എന്‍ സി ബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.

 

 

 

---- facebook comment plugin here -----

Latest