Kerala
ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി; ഇടവേള ബാബുവിനെതിരെയുള്ള കേസിന് താൽക്കാലിക സ്‌റ്റേ
കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 18വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.

കൊച്ചി | എ എം എം എ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ എടുത്ത കേസ് താല്‍ക്കാലികമായി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 18വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.
ഹരജിയില്‍ എതിര്‍കക്ഷിയായ ജൂനിയര്‍ നടിക്ക് നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് എ ബദറുദീന്‍ നിര്‍ദേശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സംവിധായകന്‍ ഹരികുമാര്‍,നടന്‍ സുധീഷ് എന്നിവര്‍ക്കെതിരെയും ജൂനിയര്‍ നടി ആരോപണം ഉന്നയിച്ചിരുന്നു.
---- facebook comment plugin here -----