Connect with us

Educational News

ജൂനിയര്‍ ശരീഅത്ത് ആര്‍ട്‌സ് ഫെസ്റ്റിവെല്‍ സമാപിച്ചു

സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് സമാപന സംഗമം ഉദ്ഘാടനം ചെയ്തു. സി എന്‍ ജാഫര്‍ സ്വാദിഖ് മുഖ്യാതിഥിയായി.

Published

|

Last Updated

ദേളി | ജാമിഅ സഅദിയ്യ ജൂനിയര്‍ ശരീഅത്ത് കോളജ് വിദ്യാര്‍ഥികളുടെ ആര്‍ട്‌സ് ഫെസ്റ്റിവല്‍ ‘മെസ്‌മെറൈസി’ന് പ്രൗഢ സമാപനം. സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് സമാപന സംഗമം ഉദ്ഘാടനം ചെയ്തു. സി എന്‍ ജാഫര്‍ സ്വാദിഖ് മുഖ്യാതിഥിയായി. 140 ഇനങ്ങളിലായി നൂറിലധികം വിദ്യാര്‍ഥികള്‍ മാറ്റുരച്ചു.

ബൈത്തുല്‍ ഹിക്മ, ദാറുല്‍ ഹിക്മ, ഖസാനതുല്‍ ഹിക്മ ഗ്രൂപ്പുകള്‍ യഥാവിധം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. അപ്പര്‍ സോണില്‍ നിന്ന് ഫഖ്‌റുദീന്‍ റാസിയും ഇന്റര്‍ സോണില്‍ നിന്ന് ഹസീബ് കെ കെയും കലാപ്രതിഭാ പട്ടത്തിന് അര്‍ഹരായി.

സയ്യിദ് ഇസ്മായില്‍ ഹാദി, അബ്ദുല്ല സഅദി ചിയ്യൂര്‍, അസ്വറലി ബാഖവി, അബ്ദുല്ല ഫൈസി, ജാഫര്‍ സഅദി അച്ചൂര്‍, ഹാഫിസ് അഹ്മദ് സഅദി, മഹ്മൂദ് കല്‍ക്കട്ട, ഇസ്മായില്‍ സഅദി പാറപ്പള്ളി, സുറാഖത്ത് സഖാഫി, റമീസുല്‍ ഹഖ് സഅദി പ്രസംഗിച്ചു. അബ്ദുറഹ്മാന്‍ ശമില്‍ ഇര്‍ഫാനി സ്വാഗതവും ജുബൈര്‍ നിസാമി നന്ദിയും പറഞ്ഞു.

 

Latest