Connect with us

Kerala

ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്റെ പേരില്‍ റാഗിങ്; ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്

തിരുവാലി ഹിക്മിയ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് റാഗിങ്ങിനെ തുടര്‍ന്ന് ഗുരുതര പരുക്കേറ്റത്.

Published

|

Last Updated

മലപ്പുറം| മലപ്പുറത്ത് ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്റെ പേരില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം. തിരുവാലി ഹിക്മിയ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിന് ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് ഗുരുതര പരുക്കേറ്റു. സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ ഷാനിദിന്റെ ശരീരമാകെ പരുക്കേറ്റിട്ടുണ്ട്. മുന്‍വശത്തെ പല്ലുകള്‍ പൊട്ടി. താക്കോല്‍ കൊണ്ടുള്ള കുത്തേറ്റ് കവിളില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് മൂന്ന് സ്റ്റിച്ചുണ്ട്.

ഗുരുതര പരുക്കുകളോടെ ഷാനിദിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. എടവണ്ണ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

Latest