Kerala
വിജ്ഞാപനം മടക്കി പോക്കറ്റില്‍ വെച്ചാല്‍മതി; ചിന്നക്കനാലില്‍ 364 ഹെക്ടര്‍ ഭൂമി റിസര്‍സ് വനമാക്കി പ്രഖ്യാപിച്ചതിനെതിരെ എം എം മണി എംഎല്‍എ
വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാര്‍ തീരുമാനിക്കും
തൊടുപുഴ | ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ വില്ലേജിലെ 364. 39 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധവുമായി എം എം മണി എംഎല്‍എ. ഒരു വിജ്ഞാപനവും അംഗീകരിക്കില്ല. വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാര്‍ തീരുമാനിക്കും.വിജ്ഞാപനം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതി, വിജ്ഞാപനം പിന്‍വലിക്കണം നടപടികളുമായി മുന്നോട്ടുപോയാല്‍ ജനങ്ങള്‍ നേരിടും-എംഎം മണി പറഞ്ഞു. ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎം മണി.
ഇക്കാര്യത്തില്‍ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തും. ഇവിടെ താമസിക്കുന്നവര്‍ ഇവിടെ തന്നെ താമസിക്കും. അത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ക്രമസമാധാന നില തകരുന്നതാവും ഫലമെന്നും എംഎം മണി മുന്നറിയിപ്പ് നല്‍കി.