Connect with us

Techno

വിപണിയിലെത്തിയിട്ട് ആഴ്ചകള്‍ മാത്രം; റിയല്‍മി നാര്‍സോ 70 പ്രോ 5ജി വിലക്കുറവില്‍ സ്വന്തമാക്കാം

റിയല്‍മി നാര്‍സോ 70 പ്രോ 5ജിയുടെ 8ജിബി+ 128ജിബി വേരിയന്റ് 17,999 രൂപയ്ക്കും 8ജിബി+ 256ജിബി വേരിയന്റ് 18,999 രൂപയ്ക്കും ലഭിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി|റിയല്‍മി നാര്‍സോ 70 പ്രോ 5ജി വിപണിയിലെത്തിയിട്ട് ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ ഇതിനകം റിയല്‍മി ഫോണിന് വിലക്കിഴിവ് നല്‍കിയിരിക്കുകയാണ്. അവതരണ സമയത്ത് റിയല്‍മി നാര്‍സോ 70 പ്രോ 5ജിയുടെ 8ജിബി+ 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 19,999 രൂപയായിരുന്നു വില. 8ജിബി+ 256ജിബി വേരിയന്റിന്റെ വില 21,999 രൂപയുമായിരുന്നു. ലോഞ്ച് ഓഫറുകളുടെ ഭാഗമായി അടിസ്ഥാന മോഡലിന് 1000 രൂപയും 256ജിബി വേരിയന്റിന് 2,000 രൂപയും ഡിസ്‌കൗണ്ട് ലഭ്യമായിരുന്നു. പിന്നീട് ഈ ലോഞ്ച് ഓഫറുകള്‍ പിന്‍വലിച്ചു.

റിയല്‍മിയുടെ പുതിയ പ്രഖ്യാപനം അനുസരിച്ച് നാര്‍സോ 70 പ്രോ 5ജിയുടെ അടിസ്ഥാന മോഡലിന് 2000 രൂപയും 256ജിബി വേരിയന്റിന് 3,000 രൂപയും വിലക്കിഴിവുണ്ടാകും. 8ജിബി+ 128ജിബി വേരിയന്റ് 17,999 രൂപയ്ക്കും 8ജിബി+ 256ജിബി വേരിയന്റ് 18,999 രൂപയ്ക്കും ലഭിക്കും.

രാജ്യത്ത് 20000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും മികച്ച കാമറയുള്ള ഫോണ്‍ എന്ന് ആമസോണ്‍ അംഗീകാരം ലഭിച്ച സ്മാര്‍ട്ട്‌ഫോണാണ് റിയല്‍മി നാര്‍സോ 70 പ്രോ 5ജി.
അഡ്വാന്‍സ് ബുക്കിങ് സമയത്ത് മിനിറ്റില്‍ 300 യൂണിറ്റുകള്‍ വില്‍പന നടത്തിയ സ്മാര്‍ട്ട്‌ഫോണ്‍ എന്ന നേട്ടവും നാര്‍സോ 70 പ്രോ 5ജിയ്ക്കുണ്ട്

റിയല്‍മി നാര്‍സോ 70 പ്രോ 5ജിയ്ക്ക് 6.67-ഇഞ്ച് എഫ്എച്ച്ഡി+ ഒലെഡ് ഡിസ്പ്ലേയാണുള്ളത്. 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റ്, മാലി-ജി68 ജിപിയു ജോടിയാക്കിയ മീഡിയടെക് ഡിമെന്‍സിറ്റി 7050 5ജി ചിപ്സെറ്റ്, 8 ജിബി വരെ വെര്‍ച്വല്‍ റാം, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 67ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്.

 

 

Latest