Connect with us

National

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് അമിത് ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു

ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ ജസ്റ്റിസ് അമിത് ശര്‍മ്മയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിയായി ജസ്റ്റിസ് അമിത് ശര്‍മ്മ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ ജസ്റ്റിസ് അമിത് ശര്‍മ്മയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റ് ഹൈക്കോടതി ജഡ്ജിമാരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

ഫെബ്രുവരി 15-ന് സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് അമിത് ശര്‍മ്മയെ ഹൈക്കോടതിയിലെ ജഡ്ജിയാക്കണമെന്ന് ശുപാര്‍ശ ചെയ്യുകയും മാര്‍ച്ച് മൂന്നിന് കേന്ദ്രസര്‍ക്കാര്‍ നിയമനം വിജ്ഞാപനം ചെയ്യുകയും ചെയ്തിരുന്നു.

അനുവദിച്ച 60 ജഡ്ജിമാരില്‍ 10 വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെടെ 45 ജഡ്ജിമാരാണ് നിലവില്‍ ഹൈക്കോടതിയിലുള്ളത്.

 

Latest