National
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അടുത്ത ചീഫ് ജസ്റ്റിസ്
സുപ്രീം കോടതിയുടെ 50-ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് നവംബർ ഒൻപതിന് അധികാരമേൽക്കും.
ന്യൂഡൽഹി | സുപ്രീം കോടതിയുടെ 50-ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് നവംബർ ഒൻപതിന് അധികാരമേൽക്കും. നിയമമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. നവംബർ എട്ടിന് വിരമിക്കാനിരിക്കെ ചീഫ് ജസ്റ്റിസ് യു.യു ലളിത് തന്റെ പിൻഗാമിയായി ജസ്റ്റിസ് ചന്ദ്രചൂഡിനെ ശുപാർശ ചെയ്തിരുന്നു.
2016 മെയ് 13-നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് സുപ്രീം കോടതിയിലേക്ക് എത്തിയത്. നിലവിൽ ജസ്റ്റിസ് ലളിത് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന സുപ്രീം കോടതി ജഡ്ജിയാണ് അദ്ദേഹം.
സുപ്രീം കോടതിയിലേക്കുള്ള നിയമനത്തിന് മുമ്പ്, 2013 ഒക്ടോബർ 31 മുതൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. 2000 മാർച്ച് മുതൽ 2013 ഒക്ടോബർ വരെ ബോംബെ ഹൈക്കോടതി ജഡ്ജിയായും പ്രവർത്തിച്ചിട്ടുണ്ട്.
1998-2000 ജസ്റ്റിസ് ചന്ദ്രചൂഡ് അഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു.