സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്നാട് മുന്‍ ഗവര്‍ണറുമായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
1989-ല്‍ സുപ്രീം കോടതിയില്‍ നിയമിതയായ അവര്‍, ഇന്ത്യയുടെ സുപ്രീം കോടതിയുടെ ഭാഗമായ ആദ്യത്തെ വനിതാ ജഡ്ജി എന്നതിനൊപ്പം ആദ്യത്തെ മുസ്‌ലീമും ആയി. കോടതിയില്‍ നിന്ന് വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായും സേവനമനുഷ്ഠിച്ചു.
വീഡിയോ കാണാം
---- facebook comment plugin here -----