Connect with us

Kerala

ഉപലോകായുക്ത സ്ഥാനം രാജിവെച്ച് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്

2025 അവസാനം വരെ കാലാവധിയുണ്ടായിരിക്കെയാണ് രാജി.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന ഉപലോകായുക്ത സ്ഥാനം രാജിവെച്ച് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് . രാജി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചു. 2025 അവസാനം വരെ കാലാവധിയുണ്ടായിരിക്കെയാണ് രാജി. തന്നേക്കാള്‍ ഏഴു വര്‍ഷം ജൂനിയറായ ജസ്റ്റിസ് എന്‍ അനില്‍കുമാറിനെ ലോകായുക്തയായി നിയമിച്ചതിലെ അതൃപതിയാണ് രാജിക്കാധാരം

അനില്‍കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തെങ്കിലും, തുടര്‍ന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അവധിയില്‍ പ്രവേശിക്കുകയായിരുന്നു.സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയി വിരമിച്ച ആളാകണം ലോകായുക്ത ആകേണ്ടതെന്ന 1999 മുതലുള്ള വ്യവസ്ഥ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജി എന്നാക്കിയാണ് ഭേദഗതി വരുത്തിയത്. തുടര്‍ന്നാണ് ജസ്റ്റിസ് അനില്‍കുമാറിനെ നിയമിച്ചത്.

 

Latest