Connect with us

Kerala

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ സുപ്രീംകോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

വിനോദ് ചന്ദ്രന്‍ ചുമതല ഏല്‍ക്കുന്നതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 ആകും.

Published

|

Last Updated

ന്യൂഡല്‍ഹി| മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ സുപ്രീംകോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 30 ന് ആണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. വിനോദ് ചന്ദ്രന്‍ ചുമതല ഏല്‍ക്കുന്നതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 ആകും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ ശുപാര്‍ശ ചെയ്തത്.

എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് കെ വിനോദ് ചന്ദ്രന്‍. കേരളാ ലോ അക്കാദമി ലോ കോളജില്‍ നിന്നാണ് വിനോദ് ചന്ദ്രന്‍ നിയമ ബിരുദം നേടിയത്. 1991 മുതലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. കേരളാ ഹൈക്കോടതി ജഡ്ജിയായും പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട വിനോദ് ചന്ദ്രന്‍ 2023 മാര്‍ച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. 2007 മുതല്‍ 2011 വരെ സംസ്ഥാന സര്‍ക്കാര്‍ പ്ലീഡറായിരുന്നു.

 

 

Latest