Connect with us

National

ജസ്റ്റിസ് കെ എസ് പുട്ടസ്വാമി അന്തരിച്ചു

ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്ത് പുട്ടസ്വാമി നല്‍കിയ ഹരജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധിയുണ്ടായത്.

Published

|

Last Updated

ബെംഗളുരു |  റിട്ട. ജസ്റ്റിസ് കെ എസ് പുട്ടസ്വാമി അന്തരിച്ചു. 98 വയസ്സായിരുന്നു. കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജിയാണ് പുട്ടസ്വാമി. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്ത് പുട്ടസ്വാമി നല്‍കിയ ഹരജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധിയുണ്ടായത്.

ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 2012 ലാണ് പുട്ടസ്വാമി സുപ്രീംകോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തത്. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് വ്യക്തമാക്കിയെങ്കിലും, പദ്ധതി റദ്ദാക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.

1952ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത കെ എസ് പുട്ടസ്വാമി 1977 നവംബറില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 1986 വരെ ഹൈക്കോടതിയില്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ച അദ്ദേഹം വിരമിച്ച ശേഷം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ബംഗളൂരു ബെഞ്ചിന്റെ വൈസ് ചെയര്‍പേഴ്‌സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Latest