ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത ശേഷം ലീഗിന്റെ നയമാണ് താന്‍ നടപ്പാക്കിയതെന്ന കെ എന്‍ എ ഖാദറിന്റെ വിശദീകരണം മുസ്്‌ലിംലീഗിനെ കൂടുതല്‍ കുരുക്കിലാക്കുന്നു. മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയം തന്നെയാണു താന്‍ സ്വീകരിച്ചത് എന്നാണ് കെ എന്‍ എ ഖാദറിന്റെ വിശദീകരണം.
മത സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാനാണ് ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് കെ എന്‍ എ ഖാദര്‍ പറയുന്നത്. ആര്‍ എസ് എസിനെ ഹിന്ദുമതത്തിന്റെ പ്രതീകമായി അംഗീകരിച്ചുകൊണ്ടുള്ള ഈ പ്രസ്താവന മതേതര സമൂഹത്തെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.
ആര്‍ എസ് നിയന്ത്രണത്തിലുള്ള കേസരി മന്ദിരത്തില്‍ സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്. പരിപാടിയില്‍ കെ.എന്‍.എ ഖാദറിനെ ആര്‍.എസ്.എസ് പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശി ജെ. നന്ദകുമാര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചിരുന്നു.
വീഡിയോ കാണാം