Connect with us

National

രാഹുല്‍ ഗാന്ധി ട്രോളായി മാറിയിരിക്കുന്നുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ

പാര്‍ട്ടി വിട്ടതും,കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയതുമായ നേതാക്കളെ ലക്ഷ്യം വെച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലാണ് സിന്ധ്യയുടെ മറുപടി.

Published

|

Last Updated

 

ന്യൂഡല്‍ഹി| കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അദാനി വിവാദവുമായി ബന്ധപ്പെടുത്തി രാഹുല്‍ ഗാന്ധി ട്രോളായിക്കൊണ്ടിരിക്കുകയാണെന്ന് സിന്ധ്യ പറഞ്ഞു.

പാര്‍ട്ടി വിട്ടതും,കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയതുമായ നേതാക്കളായ ഗുലാം നബി ആസാദ്, അനില്‍ ആന്റണി, ഹിമന്ത ബിശ്വ ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ കുമാര്‍ റെഡ്ഢി എന്നിവരെ ലക്ഷ്യം വെച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലാണ് സിന്ധ്യ മറുപടി നല്‍കിയത്.

പ്രധാന കാര്യങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വേണ്ടി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍  ഉന്നയിക്കുകയാണെന്ന് സിന്ധ്യ ആരോപിച്ചു. പിന്നാക്ക വിഭാഗങ്ങളെ അപമാനിക്കുന്ന പ്രസ്താവനയില്‍ രാഹുല്‍ എന്തുകൊണ്ട് മാപ്പ് പറയുന്നില്ലെന്നും അതിന് പകരം, ഞാന്‍ സവര്‍ക്കറല്ലെന്നും അതിനാല്‍ മാപ്പ് പറയില്ലെന്ന് പറഞ്ഞെന്നും സിന്ധ്യ കൂട്ടിചേര്‍ത്തു.

കോണ്‍ഗ്രസ് എപ്പോഴും കോടതികള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നു.നിങ്ങളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി എന്തിനാണ് കോടതികളെ സമ്മര്‍ദത്തിലാക്കുന്നത്?എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് നിയമങ്ങള്‍ വ്യത്യസ്തമാകുന്നത്? നിങ്ങള്‍ സ്വയം ഫസ്റ്റ് ക്ലാസ് പൗരനായി കാണുന്നുണ്ടോ? ഈ ചോദ്യങ്ങളുടെ പ്രധാന്യം പോലും മനസിലാക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ് നിങ്ങളുടെ അഹങ്കാരമെന്നും സിന്ധ്യ പറഞ്ഞു.

 

 

 

Latest