Connect with us

National

കെ കവിതയുടെ കസ്റ്റഡി കാലാവധി ഏപ്രില്‍ 23 വരെ നീട്ടി

മാര്‍ച്ച് 15നാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കവിതയെ അറസ്റ്റ് ചെയ്തത്

Published

|

Last Updated

ന്യൂഡല്‍ഹി | മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി ഏപ്രില്‍ 23 വരെ നീട്ടി. ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന് ഇഡി ആവശ്യപ്പെട്ടത്. ഇതുപ്രകാരം കസ്റ്റഡി കാലാവധി ഏപ്രില്‍ 23 വരെ നീട്ടുകയായിരുന്നു.

കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളിയിരുന്നു. മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചിരുന്നത്.
കവിതയ്ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നായിരുന്നു ഇഡിയുടെ വാദം. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഇഡി വാദിച്ചു.

മാര്‍ച്ച് 15നാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കവിതയെ അറസ്റ്റ് ചെയ്തത്.
സ്ഥിരം ജാമ്യം തേടി കവിത നല്‍കിയ ഹര്‍ജി ഏപ്രില്‍ 20ന് കോടതി പരിഗണിക്കും.

 

Latest