Connect with us

National

മദ്യനയ അഴിമതി കേസില്‍ കെ കവിതയെ ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി പൂര്‍ത്തിയായതോടെയാണ് കവിതയെ സിബിഐ കോടതിയില്‍ ഹാജരാക്കിയത്

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബി ആര്‍ എസ് നേതാവ് കെ കവിതയെ ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് ഉത്തരവിട്ടത്. പ്രത്യേക ജഡ്ജി കാവേരി ബവേജയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്.

ഇ ഡി രജിസ്റ്റര്‍ ചെയ്ത മദ്യനയ അഴിമതി കേസില്‍ കഴിഞ്ഞ ദിവസം സിബിഐ കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തിഹാര്‍ ജയിലിലെത്തിയാണ് സിബിഐ കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി പൂര്‍ത്തിയായതോടെയാണ് കവിതയെ സിബിഐ കോടതിയില്‍ ഹാജരാക്കിയത്.

കവിത തങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അതേ സമയം ഇത് ജുഡീഷ്യല്‍ കസ്റ്റഡിയോ സിബിഐ കസ്റ്റഡിയോ അല്ല ബിജെപി കസ്റ്റഡിയാണെന്ന് കവിത പ്രതികരിച്ചു. ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും എഎപി നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തുകയും നൂറ് കോടി രൂപ കൈപ്പറ്റിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.