Connect with us

Kerala

വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ചത് ശരിയായില്ലെന്ന് കെ മുരളീധരൻ

വന്ദേഭാരതിന് തലശ്ശേരിയിൽ സ്റ്റോപ്പ് ആവശ്യപ്പെടുമെന്നും കെ മുരളീധരൻ പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് | ഷോർണൂർ സ്റ്റേഷനിൽ വെച്ച് വന്ദേ ഭാരത് അർധ അതിവേഗ ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ചത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി പറഞ്ഞു. പാലക്കാട്ടെ കോൺഗ്രസ് എം പി ശ്രീകണ്ഠന് അഭിവാദ്യമർപ്പിക്കുന്ന പോസ്റ്ററുകളാണ് വന്ദേഭാരതിൽ കോൺഗ്രസ് പ്രവർത്തകർ ഒട്ടിച്ചത്. പോസ്റ്റർ ഒട്ടിച്ചതിൽ പാലക്കാട് എം പിക്ക് പങ്കില്ലെന്നും മുരളീധരൻ പറഞ്ഞു.

പോസ്റ്ററൊട്ടിച്ചത് ആരായാലും പാർട്ടി നടപടിയെടുക്കും. വന്ദേഭാരതിന് തലശ്ശേരിയിൽ സ്റ്റോപ്പ് ആവശ്യപ്പെടുമെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം, സംഭവത്തെ തുടർന്നുള്ള സൈബർ ആക്രമണത്തിൽ പാലക്കാട് എസ് പിക്ക് പരാതി നൽകുമെന്ന് വി കെ ശ്രീകണ്ഠൻ എം പി പറഞ്ഞു.

Latest