Connect with us

National

അടുത്ത ഒരു വര്‍ഷത്തേക്ക് സജീവരാഷ്ട്രീയത്തില്‍ ഉണ്ടാകില്ല, ഇനിയുള്ള പ്രവര്‍ത്തന കേന്ദ്രം കേരളമാണെന്നും കെ മുരളീധരന്‍

പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകും

Published

|

Last Updated

ന്യൂഡല്‍ഹി | അടുത്ത ഒരു വര്‍ഷത്തേക്ക് സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകില്ലെന്ന് കെ മുരളീധരന്‍. എം പി അല്ലാത്തതിനാല്‍ ഇനി ഡല്‍ഹിയിലേക്ക് വരേണ്ട കാര്യമില്ലെന്നും കേരളം കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകും. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന സൂചനയും അദ്ദേഹം നല്‍കി.

ജയിക്കുമായിരുന്ന സീറ്റ് വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോയത് തന്റെ തെറ്റാണ്. തൃശൂരില്‍ മാത്രമാണ് ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളല്‍ ഉണ്ടായത്. കഴിഞ്ഞ അഞ്ചു വര്‍ഷം തൃശൂരില്‍ സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍ മനസ്സിലാക്കാന്‍ സംഘടനക്ക് കഴിഞ്ഞില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഇതിനിടെ കോണ്‍ഗ്രസിനെ നയിക്കാന്‍ മുരളീധരന്‍ വരണമെന്ന ആവശ്യവുമായി പലയിടത്തും പോസ്റ്ററുകള്‍ ഉയര്‍ന്നു. പാലക്കാടും തിരുവനന്തപുരത്തുമാണ് മുരളീധരനായി പോസ്റ്ററുകള്‍ ഉയര്‍ന്നത്.

 

Latest