Connect with us

Kerala

തൃശൂര്‍ മേയര്‍ക്കെതിരെ സി പി ഐ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന് കെ മുരളീധരന്‍

വി എസ് സുനില്‍കുമാറിന്റെ വിമര്‍ശനത്തിന് പിന്തുണ

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ സി പി ഐ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ മുരളീധരന്‍. തിരഞ്ഞെടുപ്പ് കാലത്ത് മേയറുടെ കൂറെന്താണെന്ന് വ്യക്തമായതാണെന്നും മുരളീധരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് നഗരസഭയിലെത്തിയ സുരേഷ് ഗോപിയെ അടുത്ത് പിടിച്ചിരുത്തി പ്രഗത്ഭനായ പാര്‍ലിമെന്റേറിയനെന്ന് പറഞ്ഞയാളാണ് എം കെ വര്‍ഗീസ്.

ബി ജെ പിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഇതിനെതിരെ സി പി ഐ നേതാവ് വി എസ് സുനില്‍കുമാറിന്റെ വിമര്‍ശവുമായി രംഗത്തെത്തി. ഇതിനെ പിന്തുണച്ചാണ് കെ മുരളീധരന്റെ പ്രതികരണം.

മേയര്‍ക്ക് ചോറ് ഇവിടെയും കൂര്‍ അവിടെയുമാണ്. വഴി തെറ്റി വന്നല്ല മേയര്‍ക്ക് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേക്ക് നല്‍കിയതെന്നായിരുന്നു സുനില്‍ കുമാറിന്റെ വിമര്‍ശം.