Connect with us

Kerala

കെ മുരളീധരന്റെ പരാജയം; തൃശൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ വീണ്ടും പോസ്റ്ററുകള്‍

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്

Published

|

Last Updated

തൃശൂര്‍ |  തൃശൂരിലെ തോല്‍വിക്ക് പിന്നാലെ ഡിസിസി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അനില്‍ അക്കരയ്ക്കും എം പി വിന്‍സന്റിനുമെതിരെയാണ് ഇന്ന് പോസ്റ്ററുകള്‍ ഇറങ്ങിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്.

തോല്‍വിയെ തുടര്‍ന്ന് ആദ്യം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും, മുന്‍ എംപി ടി എന്‍ പ്രതാപനുമെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇന്ന് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ തൃശൂരില്‍ ബിജെപി വിജയിക്കുകയും കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതുമാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

Latest