Connect with us

Kerala

കെ മുരളീധരന്‍ തലയെടുപ്പുള്ള നേതാവ്; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറി നില്‍ക്കും: ടി എന്‍ പ്രതാപന്‍ എംപി

തൃശൂരില്‍ ആര് മത്സരിച്ചാലും പൂര്‍ണ പിന്തുണ നല്‍കും. ചുവരെഴുതിയും പോസ്റ്റര്‍ ഒട്ടിച്ചതും സ്വാഭാവികമാണ്

Published

|

Last Updated

ന്യൂഡല്‍ഹി |  പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാലും മാറിനില്‍ക്കാന്‍ പറഞ്ഞാലും അത് ചെയ്യുമെന്ന് തൃശൂരിലെ സിറ്റിങ് എംപി ടി എന്‍ പ്രതാപന്‍ . തൃശൂരില്‍ കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പ്രതാപന്‍

തൃശൂരില്‍ ആര് മത്സരിച്ചാലും പൂര്‍ണ പിന്തുണ നല്‍കും. ചുവരെഴുതിയും പോസ്റ്റര്‍ ഒട്ടിച്ചതും സ്വാഭാവികമാണ്. കെ മുരളീധരന്‍ തലയെടുപ്പുള്ള നേതാവാണെന്നും മികച്ച ലീഡറാണെന്നും പ്രതാപന്‍ പറഞ്ഞു.

കോണ്‍ഗ്രസ് തന്റെ ജീവനാണ്. ഇന്ത്യയറിയുന്ന രാഷ്ട്രീയക്കാരനായി തന്നെ മാറ്റിയത് പാര്‍ട്ടിയാണെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ന് ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷമാവും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളാരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. ഇപ്പോള്‍ വരുന്ന വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടിയാണെന്നും പ്രതാപന്‍ പറഞ്ഞു.