Connect with us

Kerala

സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് സ്വീകരിച്ച് കെ മുരളീധരന്‍; ഇരുവരും ഒരേ വേദിയില്‍

സന്ദീപിനെ കോണ്‍ഗ്രസിലേക്ക് എടുത്തതില്‍ അതൃപ്തി പരസ്യമാക്കി കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു.

Published

|

Last Updated

പാലക്കാട്  | ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് സ്വീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇരുനേതാക്കളും ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തു.പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിയുടെ പരിപാടിയിലാണ് സന്ദീപ് വാര്യരും കെ മുരളീധരനും വേദി പങ്കിട്ടത്. സന്ദീപിനെ കോണ്‍ഗ്രസിലേക്ക് എടുത്തതില്‍ അതൃപ്തി പരസ്യമാക്കി കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒരുവേദിയില്‍ ഒരുമിച്ചത്. സ്നേഹത്തിന്റെ കടയിലേക്കാണ് താന്‍ എത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവേശ വേളയില്‍ സന്ദിപ് പറഞ്ഞിരുന്നു. വെറുപ്പിന്റെ ഫാക്ടറിയിലേക്ക് തിരികെ പോകരുതെന്നായിരുന്നു ഇതിന് പിന്നാലെ കെ മുരളീധരന്‍ പ്രതികരിച്ചത്

കാറില്‍ നിന്നിറങ്ങിയുടന്‍ സന്ദീപ് മുരളീധരന്റെ അടുത്തേക്ക് എത്തി ഹസ്തദാനം ചെയ്ത് വണങ്ങുകയുമായിരുന്നു. ശേഷം മുരളീധരന്‍ സന്ദീപിനെ ത്രിവര്‍ണ ഷാള്‍ അണിയിച്ചു. ഈ സമയം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കയ്യടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.

 

സന്ദീപ് വാര്യരെ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നും രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് സന്ദീപിന്റെ വരവിനെ എതിര്‍ത്തിരുന്നതെന്നും കെ മുരളീധരന്‍ മുന്‍പ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതില്‍ ഒന്നാമത്തേത് രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചതും രണ്ട് ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതുമാണ്. അല്ലാതെ തനിക്ക് സന്ദീപ് വാര്യരുമായിപ്രശ്നമില്ലെന്നും കഴിഞ്ഞ ദിവസം കെ മുരളീധരന്‍ പ്രതികരിച്ചിരുന്നു.

 

Latest