K Muraleedharan
രാഹുൽ ഗാന്ധിക്കൊപ്പം 495 കി മീ നടന്നത് ബി ജെ പിയിൽ ചേരാനല്ലെന്ന് കെ മുരളീധരൻ
'അതുകൊണ്ട് കെ കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടണ്ട'.

തിരുവനന്തപുരം | ബി ജെ പിയിൽ ചേർന്ന് കേന്ദ്ര മന്ത്രിയാകാനാണ് തൻ്റെ നീക്കമെന്ന സൈബർ പ്രചാരണത്തോട് ശക്തമായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. രാഹുൽ ഗാന്ധിയോടൊപ്പം ജോഡോ യാത്രയിൽ 495 കി മീ കേരളം മുഴുവൻ താൻ കാൽനടയായി സഞ്ചരിച്ചത് ബി ജെ പിയിൽ ചേരാനല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കും. എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരും. ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് താൻ പറഞ്ഞത്. അതിന്റെ പേരിൽ വേട്ടയാടാൻ നോക്കണ്ടെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. ജോഡോ യാത്രയിൽ രാഹുലിനൊപ്പമുള്ള ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കിയാണ് മുരളീധരൻ്റെ ആഞ്ഞടിക്കൽ. പോസ്റ്റ് താഴെ പൂർണ രൂപത്തിൽ വായിക്കാം:
നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്.
അത് കേരളത്തിലെ ജനങ്ങൾക്കറിയാം.