Connect with us

K Muraleedharan

കെ മുരളീധരന്‍ ഇനി വട്ടിയൂര്‍കാവില്‍ കേന്ദ്രീകരിക്കും

വയനാട്ടിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പ്രവര്‍ത്തിക്കാന്‍ ഇറങ്ങും

Published

|

Last Updated

തിരുവനന്തപുരം | ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മൂന്നാം സ്ഥാനത്തോടെ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന കെ മുരളീധരന്‍ ഇനി വട്ടിയൂര്‍ കാവ് മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. വട്ടിയൂര്‍ കാവിന്റെ സ്വന്തക്കാരനായി നിയമസഭയില്‍ ഉറച്ചു നില്‍ക്കാനാണ് മുരളീധരന്റെ നീക്കം.

താല്‍ക്കാലികമായി പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയാല്‍ പ്രചാരണത്തിനിറങ്ങുമെന്ന് മുരളീധരന്‍ വ്യക്തമാക്കി. ഗാന്ധി കുടുംബത്തിലെ അംഗം മത്സരിക്കുന്ന മണ്ഡലത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിലെ പരാജയത്തിന്റെ പേരിലുള്ള പ്രതിഷേധം തുടരന്നതിനാല്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ സജീവമാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പാര്‍ട്ടി മറ്റു നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ചില പ്രശ്നങ്ങളുള്ളതിനാല്‍ അവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. തല്‍ക്കാലം തിരുവനന്തപുരത്ത് മാത്രമേ പാര്‍ട്ടിയെ നയിക്കാനുള്ളു എന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ സജീവമാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Latest