Connect with us

k fon

കെ- ഫോൺ: പലിശരഹിത അഡ്വാൻസ് വഴി സർക്കാറിന് നഷ്ടം 36 കോടിയെന്ന് സി എ ജി

എം ശിവശങ്കറിന്റെ വാക്കാലുള്ള നിർദേശം പരിഗണിച്ചാണ് 10 ശതമാനം മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത്.

Published

|

Last Updated

തിരുവനന്തപുരം | കെ- ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഖജനാവിന് 36 കോടി രൂപയുടെ നഷ്ടമുണ്ടായതായി സി എ ജി കണ്ടെത്തൽ. ഇതുസംബന്ധിച്ച് സി എ ജി സർക്കാറിനോട് വിശദീകരണം തേടി. വ്യവസ്ഥകൾ പാലിക്കാതെ കൺസോർഷ്യമായ ബെല്ലിന് നൽകിയ പലിശരഹിത മൊബിലൈസേഷൻ ഫണ്ട് വഴിയാണ് ഖജനാവിന് നഷ്ടമുണ്ടായത്. മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിന്റെ വാക്കാലുള്ള നിർദേശം പരിഗണിച്ചാണ് 10 ശതമാനം മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത്.

ആദ്യ കരാറിൽ പലിശരഹിത മൊബിലൈസേഷൻ ഫണ്ട് ഇല്ലായിരുന്നു. ശിവശങ്കറിൻ്റെ നിർദേശം പരിഗണിച്ച് കെ എസ് ഐ ടി എൽ ഫണ്ട് അനുവദിക്കുകയായിരുന്നു. പലിശ ഈടാക്കണമെന്ന കെ എസ് ഇ ബി ഫിനാൻസ് ഓഫീസറുടെ നിർദേശവും അവഗണിച്ചിരുന്നു.

1,531 കോടിക്കാണ് ടെൻഡർ ഉറപ്പിച്ചത്. കരാർ തുകയിൽ സാധനങ്ങൾ വാങ്ങാനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. 109 കോടി രൂപയാണ് അഡ്വാൻസ് നൽകിയത്. ഈ അഡ്വാൻസ് നൽകുന്നെങ്കിൽ എസ് ബി ഐ നിരക്കിൽ മൂന്ന് ശതമാനം കൂട്ടി പലിശ ഈടാക്കണമെന്ന് കെ എസ് ഇ ബി ഫിനാൻസ് അഡ്വൈസർ കുറിപ്പെഴുതിയിരുന്നു.