Kerala
കെ ഫോണ്‍; പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കും
സംസ്ഥാനത്ത് 7,556 കിലോമീറ്ററില്‍ പൂര്‍ത്തീകരിക്കാനുള്ള കെ ഫോണ്‍ ഇതിനകം തന്നെ 6,510 കിലോമീറ്റര്‍ പൂര്‍ത്തിയായി.
തിരുവനന്തപുരം| അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് കെ ഫോണ്‍ പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കുന്നതാണ് കെ-ഫോണ്‍ പദ്ധതിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാനത്തെ 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 7,556 കിലോമീറ്ററില്‍ പൂര്‍ത്തീകരിക്കാനുള്ള കെ ഫോണ്‍ ഇതിനകം തന്നെ 6,510 കിലോമീറ്റര്‍ പൂര്‍ത്തിയായി.
11,832 ഓഫീസുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി. ഒരു നിയോജക മണ്ഡലത്തില്‍ 100 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ ഫോണ്‍ കണക്ഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു