Kerala
കെ രാധാകൃഷ്ണന്‍ എംപിയുടെ മാതാവ് അന്തരിച്ചു
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
![](https://assets.sirajlive.com/2025/02/chinna-897x538.jpg)
തൃശൂര്‍| കെ രാധാകൃഷ്ണന്‍ എംപിയുടെ മാതാവ് ചിന്ന (84) അന്തരിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. സംസ്‌കാരം വ്യാഴാഴ്ച.
ഭര്‍ത്താവ് പരേതനായ വടക്കേ വളപ്പില്‍ കൊച്ചുണ്ണി. മക്കള്‍: രാജന്‍ (പരേതന്‍), രമേഷ് (പരേതന്‍), കെ. രാധാകൃഷ്ണന്‍, രതി, രമണി, രമ, രജനി, രവി. മരുമക്കള്‍: റാണി, മോഹനന്‍, സുന്ദരന്‍, ജയന്‍, രമേഷ്.
---- facebook comment plugin here -----