Connect with us

National

ഇടതുപക്ഷത്തെ വേട്ടയാടാന്‍ ഇ ഡി യെ നിരന്തരം ഉപയോഗിക്കുന്നതായി കെ രാധാകൃഷ്ണന്‍ എം പി

കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ക്കാനും സഹകരണം മേഖലയിലെ ഇടതുപക്ഷ സ്വാധീനം ഇല്ലാതാക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലെ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ഏറെ കാലമായി കേന്ദ്രം ശ്രമിക്കുന്നതായി കെ രാധാകൃഷ്ണന്‍ എം പി. സഹകരണ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും കെ രാധാകൃഷ്ണന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ക്കാനും സഹകരണം മേഖലയിലെ ഇടതുപക്ഷ സ്വാധീനം ഇല്ലാതാക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. കള്ളപ്പണം ഉണ്ടാക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

പാര്‍ട്ടി അക്കൗണ്ടിലുള്ള പണം ജനങ്ങളില്‍ നിന്നും സമാഹരിക്കുന്നതാണ്. പാര്‍ട്ടി കെട്ടിടങ്ങള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് പണം സമാഹരിച്ചിട്ടുള്ളത്. ഇത് ജനങ്ങളുടെ കൂടി സ്വത്താണ് എന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു.