Connect with us

Kerala

'കോളനി' അടിമത്തത്തിന്റെ പദം; ഒഴിവാക്കുമെന്ന് കെ രാധാകൃഷ്ണന്‍

മേലാളാന്‍മാര്‍ ഉണ്ടാക്കിയ പദമാണത്.പേര് കേള്‍ക്കുമ്പോള്‍ തന്നെ അപകര്‍ഷതാബോധം തോന്നുന്നു

Published

|

Last Updated

തിരുവനന്തപുരം | കോളനി എന്ന പേര് എടുത്തുകളയുമെന്ന സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍. മന്ത്രി പദം ഒഴിയുന്നതിന് മുമ്പാണ് കോളനി എന്ന പേര് ഒഴിവാക്കുമെന്ന് കെ രാധാകൃഷണന്‍ വ്യക്തമാക്കിയത്.

അടിമത്തത്തിന്റെ പദമാണ് കോളനിയെന്നും അതിനാല്‍ ഈ പദം എടുത്തു കളയണമെന്നും അദ്ദേഹം പറഞ്ഞു. മേലാളാന്‍മാര്‍ ഉണ്ടാക്കിയ പദമാണത്.പേര് കേള്‍ക്കുമ്പോള്‍ തന്നെ അപകര്‍ഷതാബോധം തോന്നുന്നു. ആ പേര് ഇല്ലാതാക്കുകയാണ്. പകരം പേര് ആ പ്രദേശത്തുള്ളവര്‍ക്ക് പറയമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല. മറിച്ച് അതിലെ കോളനി എന്ന പദം ഒഴിവാക്കാനാണ് തീരുമാനം. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനും തീരുമാനമുണ്ട്. പൂര്‍ണ തൃപ്തനായാണ് രാജിയെന്നും പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest