Connect with us

Kerala

കെ.രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കും

നിയമസഭാംഗത്വവും ഒഴിയും.

Published

|

Last Updated

തിരുവനന്തപുരം| കെ. രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കും. അദ്ദേഹം നിയമസഭാംഗത്വവും ഒഴിയും. മന്ത്രിസഭയില്‍ നിന്നുള്ള രാജിക്ക് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാംഗത്വം ഒഴിയാന്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനും കത്ത് കൈമാറും. ആലത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജിവയ്ക്കുന്നത്.

ഇതോടെ ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. പുതിയ മന്ത്രിയെ നിയമിക്കണമെന്ന കാര്യത്തില്‍ സംസ്ഥാന നേതൃയോഗങ്ങളില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.

 

 

Latest