Connect with us

K RAIL PROEST

കെ റെയില്‍: പിണറായിക്ക് പത്ത് ശതമാനം കമ്മീഷന്‍- കെ സുധാകരന്‍

ഒരിക്കലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല

Published

|

Last Updated

തിരുവനന്തപുരം | പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം നടപ്പാക്കിയ എല്ലാ വികസന പദ്ധതികളിലും കമ്മീഷന്‍ വാങ്ങിയിട്ടുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കെ റെയില്‍ പദ്ധതിയില്‍ ലഭിക്കുന്ന പത്ത് ശതമാനം കമ്മീനാണ് പിണറായി വിജയന്റേയും സി പി എമ്മിന്റേയും ലക്ഷ്യമെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പദ്ധതി നടപ്പാക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ല. ജനങ്ങളുടെ പിന്തുണയുണ്ടോയെന്ന് അറിയാന്‍ സര്‍വേ നടത്തണം. സര്‍വേ വിജയമെങ്കില്‍ പ്രതിപക്ഷം സഹകരിക്കാമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.