Connect with us

National

കെ റെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍; കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ശബരി റെയില്‍ പാത പദ്ധതി, കേരളത്തിലെ റെയില്‍ പാതകളുടെ എണ്ണം മൂന്ന്, നാല് വരിയാക്കുന്നത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

Published

|

Last Updated

ന്യൂഡല്‍ഹി | ഒരിടവേളക്കു ശേഷം കെ റെയില്‍ പദ്ധതി വീണ്ടും ചര്‍ച്ചയാക്കി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. റെയില്‍ ഭവനിലായിരുന്നു കൂടിക്കാഴ്ച.

സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ പദ്ധതിയാണ് കെ റെയില്‍. അങ്കമാലി-എരുമേലി-ശബരി റെയില്‍ പാത പദ്ധതി, കേരളത്തിലെ റെയില്‍ പാതകളുടെ എണ്ണം മൂന്ന്, നാല് വരിയാക്കുന്നത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി.

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ആഗസ്റ്റില്‍ പ്രധാന മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് റെയില്‍വേ മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.