Kerala
കെ റെയില്‍: പ്രതിഷേധിക്കുന്ന സ്ത്രീകളോട് ബലപ്രയോഗം പാടില്ലെന്ന് ഗവര്‍ണര്‍
കെ റെയിലില്‍ തന്റെ നിലപാട് സര്‍ക്കാരിനെ അറിയിക്കും
തിരുവനന്തപുരം | സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകളോട് ബലപ്രയോഗം പാടില്ല.
ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളെ തള്ളിക്കളയാന്‍ പാടില്ല. കെ റെയിലില്‍ തന്റെ നിലപാട് സര്‍ക്കാരിനെ അറിയിക്കും. പരസ്യപ്രതികരണത്തിന് ഇല്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കെ റെയിലിനായി കല്ലിടുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പോലീസ് പലയിടത്തും ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്.
---- facebook comment plugin here -----