Kerala
കെ റെയില്‍ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതി; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
കേരളത്തിന് വന്ദേഭാരത് അനുവദിച്ചപ്പോഴും സുരേഷ് ഗോപി കെ റെയിലിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
തൃശൂര്‍| കെ റെയില്‍ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നിലവിലെ റെയില്‍പാതയ്ക്ക് സമാന്തരമായി രണ്ട് ലൈനുകള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്രം ഒരുക്കമാണെന്നും ഒരു വ്യക്തിയെന്ന നിലയിലാണ് കെ റെയില്‍ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണെന്ന് പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു പ്രളയത്തിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ടാകണമെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് വന്ദേഭാരത് അനുവദിച്ചപ്പോഴും സുരേഷ് ഗോപി കെ റെയിലിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. വന്ദേഭാരത് വന്നതോടെ ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
അതേസമയം സുരേഷ് ഗോപി കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. സുരേഷ് ഗോപിക്കൊപ്പം പത്മജ വേണുഗോപാലും ഉണ്ടായിരുന്നു. ഗുരുത്വം നിര്‍വ്വഹിക്കാനാണ് എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമാനം കാണരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.