Kerala
കെ റെയില്‍: കല്ലുകള്‍ പിഴുതെറിയുമെന്ന് കെ സുധാകരന്‍
രണ്ട് ലക്ഷം കോടി രൂപയിലെ അഞ്ച് ശതമാനം കമ്മീഷനാണ് പിണറായി ഉന്നം വെക്കുന്നത്.
തിരുവനന്തപുരം | സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിക്ക് വേണ്ടി കെ റെയില്‍ സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതെറിയുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഹൈക്കോടതി ഉത്തരവ് വകവെക്കാതെയാണ് കല്ലിടൽ നടത്തുന്നത്. കേരളം നേരിടുന്ന വലിയ രാഷ്ട്രീയ പ്രശ്‌നമാണ് കെ റെയില്‍. പുനരധിവാസം സര്‍ക്കാറിന്റെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി നടപ്പാക്കിയാല്‍ ലഭിക്കുന്ന കമ്മീഷനിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണെന്ന് അദ്ദേഹം ആരോപിച്ചു. രണ്ട് ലക്ഷം കോടി രൂപയിലെ അഞ്ച് ശതമാനം കമ്മീഷനാണ് പിണറായി ഉന്നം വെക്കുന്നത്. സര്‍വ ശക്തിയുമെടുത്ത് പ്രതിക്ഷം പദ്ധതിയെ പ്രതിരോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
---- facebook comment plugin here -----