Kerala
കെ റെയില്‍: വിജ്ഞാപനം സാധാരണ നടപടിക്രമം; ഭൂമി ഏറ്റെടുക്കില്ലെന്ന് എവിടേയും പറഞ്ഞിട്ടില്ല- മന്ത്രി കെ രാജന്‍
സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കു
തിരുവനന്തപുരം | സില്‍വര്‍ലൈന്‍ പദ്ധതിക്കായി വിജ്ഞാപനം ഇറക്കിയത് സാധാരണ നടപടിക്രമം മാത്രമെന്ന് റവന്യു മന്ത്രി കെ രാജന്‍. ഭൂമി ഏറ്റെടുക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു
വിജ്ഞാപനം സംബന്ധിച്ച് തെറ്റിദ്ധാരണയുടെ ആവശ്യമില്ല. എല്ലാം നടപടി ക്രമമനുസരിച്ചാണ് നടക്കുന്നത്. ആളുകള്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. വിജ്ഞാപനം സാധാരണ നടപടി ക്രമം മാത്രമാണ്. സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കു. തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു
---- facebook comment plugin here -----