Connect with us

Kerala

കെ റെയില്‍ പ്രതിഷേധം; ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി റവന്യു മന്ത്രി കെ രാജന്‍

ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ ഉണ്ടായ പോലീസ് നടപടിയില്‍ രാഷ്ട്രീയ വിശദീകരണത്തിനായി യോഗം വിളിച്ചിരിക്കുകയാണ് എല്‍ഡിഎഫ്

Published

|

Last Updated

തിരുവനന്തപുരം |  കെ റെയിലിനെതിരെ പ്രതിഷേധങ്ങള്‍ ശക്തിപ്പെടവെ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി റവന്യുമന്ത്രി കെ രാജന്‍ . കെ റെയില്‍ സംബന്ധിച്ച് സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ അഭിപ്രായം ഈ ഘട്ടത്തില്‍ പറയുന്നില്ലെന്നും പറയേണ്ട സമയത്ത് പറയുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേ സമയം കെ റെയിലിന് എതിരായ സമരത്തിനിടെ ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ ഉണ്ടായ പോലീസ് നടപടിയില്‍ രാഷ്ട്രീയ വിശദീകരണത്തിനായി യോഗം വിളിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. ഇന്ന് വൈകിട്ട് അഞ്ചിന് മറിയപ്പള്ളി പഞ്ചായത്തിലെ തെങ്ങണയിന്‍ നടക്കുന്ന യോഗത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, മന്ത്രി വിഎന്‍ വാസവന്‍, ജോസ് കെ മാണി എംപി തുടങ്ങി ജില്ലയിലെ എല്‍ഡിഎഫ് നേതാക്കളെല്ലാവരും പങ്കെടുക്കും. മാടപ്പള്ളി സംഭവത്തില്‍ വലിയ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് എല്‍ഡിഎഫ് നീക്കം.